Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ ഹന്ദ്വാര മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഇപ്പോഴും തുടരുകയാണ്.
അതേസമയം, ജമ്മുകശ്മീരിലെ ഉറി മേഖലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് വെടിവെപ്പിൽ നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കമൽകോട്ട ഗ്രാമത്തിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർക്കുകയായിരുന്നു.
രാത്രി മുഴുവൻ വെടിവെപ്പ് തുടർന്നതായാണ് റിപ്പോർട്ടുകൾ. അതിനിടെ, വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വാഗാ അതിർത്തി വഴി പാകിസ്താൻ ഇന്ന് ഇന്ത്യക്ക് കൈമാറും.
Next Story
