Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരി മാധ്യമപ്രവർത്തകന്​ പൂണെയിൽ മർദനം

text_fields
bookmark_border
kashmiri-student
cancel

പൂണെ: 24കാരനായ കശ്​മീരി മാധ്യമപ്രവർത്തകന് പൂണെയിൽ മർദനം. പ്രാദേശിക പത്രത്തിലെ ജീവനക്കാരനായ ജിബ്രാൻ നസീറിനാണ് ​ മർദനമേറ്റത്​. കശ്​മീരികൾക്കെതിരെ ആക്രമണങ്ങൾ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പുതിയ സംഭവം. ആ ക്രമണവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർക്കെതിരെ കേസെടുത്തതായി പൊലീസ്​ അറിയിച്ചു. ഇതിൽ ഒരാളെ അറസ്​റ്റ്​ ചെയ്​തതായും പൊലീസ്​ വ്യക്​തമാക്കി.

നഗരത്തിലെ ട്രാഫിക്​ സിഗ്​നലിൽവെച്ച്​ മാധ്യമപ്രവർത്തകനെ രണ്ട്​ പേർ ചേർന്ന്​ അകാരണമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ കശ്​മീരിലേക്ക്​ തിരികെ പോകാൻ ആവശ്യപ്പെട്ടതായും മാധ്യമപ്രവർത്തകൻ വ്യക്​തമാക്കുന്നു. ആസൂത്രിതമായ ആക്രമണമല്ല​ തനിക്കെതിരെ നടന്നതെന്ന്​ നസീർ പറയുന്നു. ട്രാഫിക്​ സിഗ്​നലിൽ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ പ്രശ്​നങ്ങളിലേക്ക്​ നയിച്ചതെന്നാണ്​ റിപ്പോർട്ട്​.

പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം കശ്​മീരികൾക്കെതിരായ ആക്രമണം രാജ്യം മുഴുവൻ വ്യാപിക്കുകയാണ്​. ഇതിനെതിരെ സുപ്രീംകോടതി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Journalist From Kashmir Beaten Up In Pune-India news
Next Story