Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kangana ranaut bodyguard arrested
cancel

വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണയുടെ അംഗരക്ഷകൻ പിടിയിൽ, അറസ്റ്റ്​ പ്രതിയുടെ വിവാഹത്തലേന്ന്​

text_fields
bookmark_border

ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിെൻറ അംഗരക്ഷകനായ കുമാർ ഹെഗ്ഡെയെ കർണാടകയിൽനിന്ന് മുബൈ പൊലീസ് അറസ്​റ്റ് ചെയ്തു. കുമാർ ഹെഗ്ഡെയുടെ സ്വദേശമായ മാണ്ഡ്യ ജില്ലയിലെ ഹെഗ്ഡെഹള്ളിയിൽനിന്നാണ് മുബൈ പൊലീസ് പിടികൂടിയത്.

ബ്യൂട്ടീഷനായ 30കാരിയുടെ പരാതിയെതുടർന്ന് കഴിഞ്ഞ പത്തുദിവസമായി കുമാർ ഹെഗ്ഡെക്കായുള്ള അന്വേഷണം മുബൈ പൊലീസ് ഊർജിതമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷമാണ് കുമാർ ഹെഗ്ഡെയെ പിടികൂടിയത്. തുടർന്ന് ട്രാൻസിറ്റ് വാറൻറ് നേടിയശേഷം മുബൈയിലെത്തിച്ചു.

മറ്റൊരു യുവതിയുമായുള്ള കുമാർ ഹെഗ്ഡെയുടെ വിവാഹം നടക്കുന്നതിെൻറ തലേദിവസമാണ് മുബൈ പൊലീസിലെ എസ്.ഐ വീരേന്ദ്ര ബോസ്​ലെയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് പിടികൂടിയത്. മുബൈയിൽ ബ്യൂട്ടീഷനായ യുവതിയുമായി സൗഹൃദത്തിലായ കുമാർ ഹെഗ്ഡെ ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.

എട്ടുവർഷമായി കുമാർ ഹെഗ്ഡെയുമായി പരിചയത്തിലാണെന്നും കഴിഞ്ഞ വർഷം ജൂണിൽ നൽകിയ വിവാഹ വാഗ്ദാനം സ്വീകരിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം അവസാനം അരലക്ഷം രൂപ കടം വാങ്ങിയശേഷം മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കുമാർ ഹെഗ്ഡെയെകുറിച്ച് പിന്നീട് വിവരമില്ലായിരുന്നുവെന്നുമാണ് പരാതി.

സുഹൃത്ത് വഴി മറ്റൊരു യുവതിയെ കുമാർ ഹെഗ്ഡെ വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ് മുബൈയിലെ ഡി.എൻ നഗർ പൊലീസ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kangana ranaut bodyguard arrested
Next Story