Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രമന്ത്രിയോട്​ അപമര്യാദയായി പെരുമാറിയെന്ന്; കന്യാകുമാരിയിൽ നാളെ ഹർത്താൽ

text_fields
bookmark_border
കേന്ദ്രമന്ത്രിയോട്​ അപമര്യാദയായി പെരുമാറിയെന്ന്; കന്യാകുമാരിയിൽ നാളെ ഹർത്താൽ
cancel

കന്യാകുമാരി: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്​ണനോട്​ അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച്​ കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്ഹർത്താൽ. ശബരിമലയിൽ പൊലീസ്​ പൊൻരാധാകൃഷ്​ണനോട്​ അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ.

ശബരിമല ദർശനത്തിനായി നിലക്കലിലെത്തിയ പൊൻരാധാകൃഷ്​ണൻ സുരക്ഷാ ചുമതലയിലുള്ള എസ്​.പി യതീഷ്​ ച​ന്ദ്രയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. നിലക്കലിൽ നിന്ന്​ സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക്​ കടത്തിവിടണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ഇതിനുള്ള ഉത്തരവ്​ നൽകുകയാണെങ്കിൽ കടത്തിവിടാം എന്നായിരുന്നു യതീഷ്​ ചന്ദ്രയുടെ മറുപടി. ഇതാണ്​ പ്രശ്​നങ്ങൾക്ക്​ വഴിവെച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanyakumari district harthal-India news
Next Story