മോദിക്ക് മറുപടിയുമായി കപിൽ സിബൽ
text_fieldsന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ അധികാരത്തർക്കത്തിന്റെ കെടുതി അനുഭവിക്കുന്നത് ജനങ്ങളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. അധികാരം പിടിച്ചടക്കുന്നതും സർക്കാറുകളെ അട്ടിമറിക്കുന്നതും ബി.ജെ.പിയാണ്.
മഹാരാഷ്ട്രയും മധ്യപ്രദേശും ഉൾപ്പെടെ നിരവധി ഉദാഹരണങ്ങളുണ്ട്. ജനങ്ങളെ സേവിക്കുന്നതിനേക്കാൾ അധികാരത്തിലാണ് അവർക്ക് താൽപര്യം. ഇതിനെയാണ് ‘സ്വയം സേവനം’ എന്ന് പറയുന്നതെന്ന് കപിൽ സിബൽ പരിഹസിച്ചു. ജനങ്ങളെ സേവിക്കുന്നതിനു പകരം കൊള്ളയും അധികാരക്കളിയുമാണ് രാജസ്ഥാനിൽ നടക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന കപിൽ സിബൽ കഴിഞ്ഞ വർഷം മേയിലാണ് കോൺഗ്രസിൽനിന്ന് രാജിവെച്ചത്. തുടർന്ന് സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭാംഗമായി.

