Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ കോൺഗ്രസ് സർക്കാർ അഞ്ചുവർഷം തികക്കില്ല -കുമാരസ്വാമി

text_fields
bookmark_border
HD Kumaraswamy
cancel

മാണ്ഡ്യ: കർണാടകയിലെ കോൺഗ്രസ് സർക്കാർ 2024ൽ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി. മാണ്ഡ്യ ജില്ലയിലെ ബെലാത്തൂരിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. കോൺഗ്രസ് സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

''ജനങ്ങളുടെ ശബ്ദമായി ഞാൻ തുടരും. മുൻകൂട്ടി ആലോചിക്കാതെ ഒരു പ്രവൃത്തിയും ചെയ്യരുത്. ഞങ്ങൾക്ക് ആറുമാസത്തെ സമയം തരൂ. പ്രാദേശിക എം.എൽ.എക്കൊപ്പം നിന്ന് നന്നായി ജോലി ചെയ്യുക എന്നത് എന്റെ കർത്തവ്യമാണ്. നമ്മുടെ എം.എൽ.എമാരെ ദ്രോഹിക്കാൻ പാടില്ല.''-കുമാരസ്വാമി പറഞ്ഞു.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതു മുതൽ മണ്ഡലത്തിൽ ഒരു വികസനവും നടക്കുന്നില്ലെന്നും കുമാരസ്വാമി ആരോപിച്ചു. മഹാരാഷ്ട്രയിലെ പോലുള്ള വികസനമാണ് കർണാടകയിൽ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രി ആയാൽ മാത്രമേ പ്രദേശത്ത് വികസനം വരികയുള്ളൂവെന്ന് ജെ.ഡി.എസ് എം.എൽ.എ എച്ച്.ടി. മഞ്ജു പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Karnataka Congress govt to fall after May 2024 Ex CM Kumaraswamy
Next Story