Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കർണാടകയിൽ, താൻ കേരളത്തിലെ നേതാവാണെന്ന് മന്ത്രി വി. മുരളീധരൻ
text_fieldsbookmark_border
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ പരാജയത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണെന്നും താൻ കേരളത്തിലെ നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കർണാടകത്തിലെ നേതാക്കൾ ആവശ്യമായ വിലയിരുത്തൽ നടത്തി കാര്യങ്ങൾ പറയും. കേന്ദ്രമന്ത്രിയായതിൽ കാര്യമില്ല. വിദേശകാര്യ വകുപ്പാണ് തേൻറത്. അതിനെ കുറിച്ചാണെങ്കിൽ സംസാരിക്കാം. ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതോട് കൂടി ബി.ജെ.പി ഇല്ലാതാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Next Story

