കർണാടക: പിടിപ്പുകേെടന്ന് ഹൈകമാൻഡ്
text_fieldsബംഗളൂരു: കർണാടകയിൽ എം.എൽ.എമാരുടെ കൂട്ടരാജിയിലേക്ക് നയിച്ചത് കെ.പി.സി.സിയുടെ പിടിപ്പുകേട ാണെന്നാണ് ഹൈകമാൻഡിെൻറ വിലയിരുത്തൽ.
ചർച്ചക്കായി എ.െഎ.സി.സി ജനറൽ സെക്രട്ട റി കെ.സി. വേണുഗോപാലും മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ബംഗളൂരുവിലെത്തി.
എം .എൽ.എമാരുടെ രാജിനീക്കം മുൻകൂട്ടി കാണാൻ സംസ്ഥാന ഇൻറലിജൻസിനായില്ലെന്നു കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
രാമലിംഗ റെഡ്ഡിയുടെ നീക്കം സംബന്ധിച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് ഇൗശ്വർ ഖണ്ഡ്രെക്ക് രണ്ടുദിവസം മുേമ്പ വിവരം ലഭിച്ചിട്ടും തടയാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബംഗളൂരുവിൽ ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡയുടെ വസതിയിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ കോൺഗ്രസ് മന്ത്രി ഡി.കെ. ശിവകുമാർ പെങ്കടുത്തു.
സമവായത്തിെൻറ ഭാഗമായി ജെ.ഡി.എസ് മുഖ്യമന്ത്രി പദം ഉപേക്ഷിച്ചാൽ പൊതുസമ്മതനെന്ന നിലക്ക് കോൺഗ്രസിെൻറ മല്ലികാർജുൻ ഖാർഗെയെ പരിഗണിക്കണമെന്ന നിലപാടാണ് ദേവഗൗഡക്ക്.
