Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്ന് കെജ്‌രിവാൾ; ‘രാജ്യത്തെ നയിക്കാൻ ശക്തനായ നേതാവിനെ ലഭിക്കും’

text_fields
bookmark_border
പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്ന് കെജ്‌രിവാൾ; ‘രാജ്യത്തെ നയിക്കാൻ ശക്തനായ നേതാവിനെ ലഭിക്കും’
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 300നടുത്ത് സീറ്റുകൾ നേടി ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്നും തനിക്ക് പ്രധാനമന്ത്രി പദം വേണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദ് വീക്ക് വാരികയുടെ അഭിമുഖത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ മാത്രം മത്സരിക്കുന്ന ചെറിയ പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും തനിക്ക് പ്രധാമന്ത്രിയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല. ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് രക്ഷിക്കുകയാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും രാജ്യത്തെ നയിക്കാൻ ശക്തനായ നേതാവിനെ ലഭിക്കുമെന്നുമായിരുന്നു മറുപടി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം തുടരുമോ എന്ന ചോദ്യത്തിനും, ഇപ്പോഴത്തെ ശ്രദ്ധ ഏകാധിപത്യ സർക്കാറിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണെന്നായിരുന്നു മറുപടി.

220 സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെപിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും രണ്ട് മാസത്തിനകം യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കള്ളക്കേസും അറസ്റ്റും ജനങ്ങളെ രാഷോകുലരാക്കിയെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kejriwal says no interest in becoming Prime Minister
Next Story