Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് തകരാറുള്ള യന്ത്രങ്ങൾ –കെജ്രിവാൾ
text_fieldsbookmark_border
ന്യൂഡൽഹി: തകരാറിലായ വോട്ടുയന്ത്രങ്ങളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. സ്ലിപ്പുമായെത്തിയ വോട്ടർമാർക്കുപോലും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചില സ്ഥലങ്ങളിൽ സാേങ്കതിക തകരാർ സംഭവിച്ചിട്ടുണ്ടെന്നും അത് പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാൽ വിവിപാറ്റ് സംവിധാനം ലഭ്യമാക്കുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കെജ്രിവാൾ നേരേത്ത ആവശ്യപ്പെട്ടിരുന്നു.
Next Story
