Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനങ്ങളെ ഭീതിയിലാഴ്ത്തി പകൽനേരത്തും കാട്ടാനകളുടെ വിഹാരം
text_fieldsbookmark_border
ഗൂഡല്ലൂർ നഗരത്തിലെ അപ്പർ ഗൂഡല്ലൂർ, മേലേ ഗൂഡല്ലൂർ, കല്ലടി ഭാഗത്താണ് കാട്ടാനകൾ വൈകുന്നേരം നാലുമണിയോടെ എത്തിയത്. ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനകളെ വനപാലകർ എത്തി വിരട്ടുകയായിരുന്നു. കല്ലടി, മേലേഗൂഡല്ലൂർ ഭാഗത്ത് രാവിലെ തന്നെ ആനകളിറങ്ങിയിരുന്നു. സമീപത്തെ എസ്റ്റേറ്റിലൂടെയാണ് ആനകൾ എത്തിയത്.
കല്ലടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കുടിവെള്ള ടാങ്കുകളും കാട്ടാനകൾ നശിപ്പിച്ചു. കാട്ടിൽ ജലവും തീറ്റയും കുറഞ്ഞതും ചക്ക പാകമാകുന്ന സീസണായതുമാണ് കാട്ടാനകളെ ജനവാസകേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Next Story
