കോവിഡ്-19: രാജ്യത്ത് 56 പേർ, കർണാടയിൽ മൂന്നു പേർക്ക് വൈറസ് ബാധ
text_fieldsന്യൂഡൽഹി: കേരളത്തിലും കർണാടകയിലും പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ് ബാധിച്ചവ രുടെ എണ്ണം 56 ആയി. കേരളത്തിൽ ആറുപേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ ്ണം 12 ആയി.
കർണാടകയിൽ മൂന്നുപേർക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസം ബംഗളൂരുവിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടിൽ രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഏഴുപേർ ഉൾപ്പെടെ എട്ടുപേരുടെ സാമ്പിളുകളിൽ പരിശോധനക്ക് അയച്ചതിൽ ആർക്കും വൈറസ് ബാധയില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച 45കാരൻ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു.
മഹാരാഷ്ട്രയിലും രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നിന് ദുബൈയിൽ നിന്നെത്തിയ പുണെ സ്വദേശികളായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകൻ, മകൾ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. മഹാഷ്ട്രയിൽ ഇതുവരെ പരിശോധിച്ച 282 പേരിൽ രണ്ടുപേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ പറഞ്ഞു.
