Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി തീരുമാനം നിയമസഭാ കക്ഷി യോഗത്തിന് ശേഷം -ഖാർഗെ

text_fields
bookmark_border
മുഖ്യമന്ത്രി തീരുമാനം  നിയമസഭാ കക്ഷി യോഗത്തിന് ശേഷം -ഖാർഗെ
cancel

ന്യൂഡൽഹി: ഇന്ന് വൈകിട്ട് ബംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

"ഞങ്ങളുടെ നിരീക്ഷകർ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്, അവർ എത്തിയാൽ ഒരു സി‌.എൽ‌.പി മീറ്റിംഗ് ചേരും. സി.‌എൽ‌.പി മീറ്റിംഗിന് ശേഷം അഭിപ്രായം ഹൈക്കമാൻ‌ഡുമായി പങ്കിടും, തുടർന്നായിരിക്കും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനിക്കുക" മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സി.എൽ.പി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kharge on Congress CLP meet to decide Karnataka CM: 'High command will send their decision
Next Story