കഞ്ചാവ് കിട്ടാത്തതിന് കത്തി വിഴുങ്ങി; കരളില്‍ നിന്ന് ഒന്നരമാസത്തിന് ശേഷം നീക്കി
text_fieldsന്യൂഡല്‍ഹി: വിശപ്പില്ലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. രോഗിയുടെ കരളിൽ 20 സെൻറിമീറ്റര്‍ നീളമുള്ള കത്തി തറച്ചുനിൽക്കുന്നു. എയിംസില്‍ ചികിത്സ തേടിയെത്തിയ ഹരിയാന സ്വദേശിയായ യുവാവാണ് ഡോക്ടർമാർക്ക് ചങ്കിടിപ്പായത്.
മയക്കുമരുന്നിന് അടിമയായ ഇയാൾ കഞ്ചാവ് ലഭിക്കാതെ മാനസികസംഘര്ഷത്തെ തുടർന്ന് കത്തി വിഴുങ്ങുകയായിരുന്നുവത്രെ. ഒന്നര മാസം മുമ്പാണ് സംഭവം. എക്സ്റേ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്. ഒടുവിൽ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. ആശുപത്രിയിൽ എത്തുന്നതുവരെ കത്തി വിഴുങ്ങിയ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. എന്‍.ആര്. ദാസിൻെറ നേതൃത്വത്തിലാണ് കരളില്‍ തറച്ചുകയറിയ കത്തി നീക്കിയത്. എയിംസില്‍ ഇത്തരത്തിൽ ആദ്യ ശസ്ത്രക്രിയയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്നത് അപൂർവമാണ്. സൂചി, പിന്, ചൂണ്ടയിലെ കൊളുത്ത് ഇവയൊക്കെയാണ് ഇതിന് മുമ്പ് മൂര്‍ച്ചയുള്ള വസ്തുക്കള്‍ വിഴുങ്ങിയെത്തിയ രോഗികളില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
