Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോലിഹാൻ ഖനി അപകടം: ഒരാൾ കൊല്ലപ്പെട്ടു; 13പേരെയും രക്ഷപ്പെടുത്തി

text_fields
bookmark_border
Kolihan Mine Accident: One Killed; All 13 people were rescued
cancel

ജയ്‌പൂർ: രാജസ്ഥാനിലെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 13 പേരെയും രക്ഷപ്പെടുത്തി. ലിഫ്റ്റ് തകർന്നപ്പോഴുണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടുത്തിയവരിൽ മൂന്ന്പേരുടെ നില അതീവഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ രാജസ്ഥാനിലെ കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്‍റെ ഖനിയിലാണ് ലിഫ്റ്റ് തകർന്ന് ജീവനക്കാർ കുടുങ്ങിയത്. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖനി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്.

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് അധികൃതർ തുടക്കം കുറിച്ചിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kolihan Mine Accident: One Killed; All 13 people were rescued
Next Story