ജാദവ് കേസ്: സാൽവെയുടെ ഫീസ് ഒരു രൂപ
text_fieldsന്യൂഡൽഹി: ചാരനെന്ന് ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന് വേണ്ടി വാദിക്കാൻ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ആവശ്യപ്പെട്ട പ്രതിഫലം ഒരു രൂപ മാത്രം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സാൽവെയെക്കാൾ കുറഞ്ഞഫീസിന് വാദിക്കാൻ ഇന്ത്യയിൽ പ്രഗല്ഭരായ അനേകം അഭിഭാഷകരുണ്ടെന്ന സഞ്ജീവ് ഗോയലിെൻറ ട്വീറ്റിനുള്ള മറുപടിയായാണ് സുഷമ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ജാദവിന് വേണ്ടി ഹരീഷ് സാൽവെ ഹാജരായത്. ചാരപ്രവർത്തനം ആരോപിച്ച് കഴിഞ്ഞവർഷം മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ് ഇന്ത്യയുടെ റിസർച് അനാലിസിസ് വിങ് (റോ) ഏജൻറാണെന്നാണ് പാകിസ്താെൻറ ആരോപണം. അതേസമയം ജാദവിന് ഇന്ത്യൻ സർക്കാറുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ബോധിപ്പിച്ചു.
തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര കോടതിയിൽ കേസിെൻറ വിചാരണ തുടങ്ങിയത്. പാകിസ്താെൻറ നിലപാടുകൾ വിയന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് ബിസിനസ് ആവശ്യാർഥം ഇറാഖിലായിരിെക്ക പാകിസ്താൻ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇന്ത്യ വാദിച്ചു.
