ട്വിറ്റർ അക്കൗണ്ട് നഷ്ടപ്പെട്ട കങ്കണയെ ട്രോളി കുണാൽ കമ്ര; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
text_fieldsട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടർന്ന് ട്വിറ്റർ അക്കൗണ്ട് നഷ്ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരൻ കുണാൽ കമ്ര. 'സങ്കടം നിറഞ്ഞ' സ്മൈലികൾക്കൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻറ് ചെയ്തതിൽ ആഘോഷിക്കുന്ന ജനക്കൂട്ടത്തിെൻറ ആരവമാണുള്ളത്. വിഡിയേ സോഷ്യൽ മിഡിയയിൽ വൈറലാണ്.
മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.
ഇതിന് മുമ്പുംവിദ്വേഷം നിറഞ്ഞ ട്വീറ്റുകളും വർഗിയ ചുവയുള്ള പോസ്റ്റുകളും കങ്കണ സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചിരുന്നു. കങ്കണയും കുണാൽ കമ്രയും പലപ്പോഴും ട്വിറ്ററിൽ ഏറ്റുമുട്ടിയിരുന്നു.

