‘ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ, യമൻ തീരങ്ങളിൽ നാശം വിതച്ചേക്കും
text_fieldsതിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ‘ക്യാർ’ ചുഴ ലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽനിന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ ഏഴുകിലോമീറ്റർ വേഗത്തിൽ കഴിഞ്ഞ ആറുമണിക്കൂറായി സഞ്ചരിക്കുകയാണ്. ശനിയാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ഇത് തെക്കൻ ഒമാൻ, യമൻ തീരങ്ങളിൽ കനത്തനാശം വിതക്കാൻ ഇടയുണ്ടെന്നാണ് പ്രവചനം.
കേരളം ‘ക്യാർ’ ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലില്ലെങ്കിലും കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. അടുത്ത 48 മണിക്കൂറിൽ മഹാരാഷ്ട്ര, ഗോവ, കർണാടകതീരം, വടക്കുകിഴക്ക് അറബിക്കടൽ, തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്.
