ഭാഗ്യം കടാക്ഷിച്ചു; കൃഷിയിടത്തിൽ നിന്നും കർഷകർക്ക് വീണ്ടും വജ്രം
text_fieldsഅമരാവതി: കുർനൂലിലെ കർഷകരെ വീണ്ടും ഭാഗ്യം കടാക്ഷിച്ചു. ഇക്കുറി രണ്ട് കർഷകർക്കാണ് കൃഷിയിടത്തിൽ നിന്നും വജ്രം ലഭിച്ചത്. രണ്ട് സ്ത്രീകൾക്ക് ജോനാഗിരി മേഖലയിൽ നിന്ന് വജ്രം ലഭിച്ചത്. ഇത് യഥാക്രമം 70 ലക്ഷം രൂപക്കും 50 ലക്ഷം രൂപക്കും പ്രാദേശിക വ്യവസായികൾക്ക് വിറ്റുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ 2.40 കോടിയുടെ വജ്രമാണ് ജോനഗിരി ഗ്രാമത്തിൽ നിന്നും ലഭിച്ചത്. കർഷകന് കഴിഞ്ഞ ദിവസം വജ്രം ലഭിച്ചതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമീണർക്കും വീണ്ടും വജ്രം ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച വജ്രം 1.2 കോടി രൂപക്കാണ് വിൽപന നടത്തിയത്.
മൺസൂൺ മഴയിൽ ഭൂമിയുടെ മുകൾ ഭാഗത്തെ മണ്ണ് ഒഴുകി പോവുേമ്പാഴാണ് വിലപിടിപ്പുള്ള കല്ലുകൾ കുർനൂലിലെ ഗ്രാമീണർക്ക് ലഭിക്കുക. കഴിഞ്ഞ വർഷവും ഇത്തരത്തിൽ കർഷകർക്ക് വജ്രം ലഭിച്ചിരുന്നു.

