Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടത് തീവ്രവാദം രണ്ടു വർഷത്തിനകം ഇല്ലാതാക്കും -അമിത് ഷാ

text_fields
bookmark_border
ഇടത് തീവ്രവാദം രണ്ടു വർഷത്തിനകം ഇല്ലാതാക്കും -അമിത് ഷാ
cancel

ന്യൂഡൽഹി: രണ്ടു വർഷത്തിനകം രാജ്യത്തെ ഇടതു തീവ്രവാദം പൂർണമായി ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നാലു ദശകത്തിനിടെ 2022ലാണ് നക്സൽ ബാധിത മേഖലകളിൽ ഏറ്റവും കുറഞ്ഞ അതിക്രമങ്ങളും മരണങ്ങളുമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നക്സലിസം മനുഷ്യരുടെ ശാപമാണ്. ഇതിനെ വേരോടെ പിഴുതെറിയുമെന്നും ഇടത് തീവ്രവാദ ബാധിത മേഖലകളിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു.

2010ലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ നക്സൽ ബാധിത സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം അതിക്രമങ്ങൾ 77 ശതമാനം കുറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചു വർഷത്തിനിടെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു. മഹാരാഷ്ട്ര, ആ​ന്ധ്രപ്രദേശ്, ഝാർഖണ്ഡ് മുഖ്യമന്ത്രിമാരും ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് മന്ത്രിമാരും യോഗത്തിൽ പ​ങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Left extremism will be eliminated within two years - Amit Shah
Next Story