Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയകേസ്: കെജ്‌രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
മദ്യനയകേസ്: കെജ്‌രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
cancel

ന്യൂഡൽഹി: മദ്യനയകേസിൽ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈകോടതിയുടെ ആഗസ്റ്റ് അഞ്ചിലെ വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ കെജ്‌രിവാൾ നൽകിയ ഹരജികൾ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.

സി.ബി.ഐയും ഇ.ഡിയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കെജ്‌രിവാൾ കോടതിയെ സമീപിച്ചത്.

ദീർഘകാലം തടവിൽ കഴിയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന മനീഷ് സിസോദിയയുടെ കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരിക്കുന്നത്. മനീഷ് സിസോദിയയെ വിട്ടയച്ച വിധി തനിക്കും ബാധകമാണെന്നും കെജ്‌രിവാൾ ഹരജിയിൽ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി മേയിൽ സുപ്രീംകോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യത്തിന് പുറമെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാർച്ച് 21 മുതൽ കെജ്‌രിവാൾ ജയിലിൽ കഴിയുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Liquor policy case: Supreme Court will consider Kejriwal's plea today
Next Story