ലോക്ഡൗൺ അതിക്രമം: െപാലീസ് മർദനത്തിൽ ആദിവാസി കൊല്ലപ്പെട്ടു
text_fieldsഭോപാൽ: ലോക്ഡൗണിെൻറ പേരിലുള്ള െപാലീസ് അതിക്രമത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മധ ്യപ്രദേശിൽ ഖർഗോൺ ജില്ലയിലെ മേണ്ഡൽശ്വർ നിവാസിയായ തിഗു ബുധ്യ (65) എന്ന കട നടത്തിപ്പു കാരനാണ് ദാരുണാന്ത്യം.
വെള്ളിയാഴ്ച രാവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ സമീപ ഗ്രാമമായ ഗുർജിയിലെ ചന്തയിലെത്തിയതായിരുന്നു ഇയാൾ.
ഒപ്പം മരുമകനുമുണ്ടായിരുന്നു. അഞ്ചു വാഹനങ്ങളിൽ എത്തിയ െപാലീസ് ലാത്തികൊണ്ട് പ്രകോപനമൊന്നുമില്ലാതെ അടിക്കുകയായിരുന്നുവെന്ന് മരുമകൻ സഞ്ജയ് മെദ പറഞ്ഞു. ഗുരുതര പരിക്കേറ്റതിെന തുടർന്നാണ് തിഗു ബുധ്യ മരിച്ചത്.പച്ചക്കറിച്ചന്തയിൽ സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നുമാണ് െപാലീസ് വിശദീകരണം.
പൊലീസ് വാഹനം കണ്ട് ആളുകൾ ഒാടിരക്ഷപ്പെടാൻ ശ്രമിച്ചു, ഇതിനിടെ, റോഡരികിൽ ഒരാൾ വീണുകിടക്കുന്നുവെന്ന് വിവരം കിട്ടിയയുടൻ സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് െപാലീസ് ഒാഫിസർ ആദിത്യപ്രതാപ് സിങ് പറഞ്ഞു. എന്നാൽ, ബുധ്യയുടെ മൃതദേഹത്തിൽ അടിയേറ്റ പാടുണ്ടെന്ന് കോൺഗ്രസ് എം.എൽ.എ പഞ്ചിലാൽ മെദ പറഞ്ഞു.
