പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ മൂന്ന് തൊഴിൽ കോഡുകളും രാജ്യസഭ പാസാക്കി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണത്തിനിടെ മൂന്ന് തൊഴിൽ കോഡുകൾ ലോക്സഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ കോഡ്, വ്യവസായബന്ധ കോഡ്, െതാഴിൽ- സുരക്ഷ- ആരോഗ്യം- തൊഴിൽ സാഹചര്യം കോഡ് ബില്ലുകളാണ് ലോക്സഭ പാസാക്കിയത്.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നാഴിക കല്ലായിരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു.
രാജ്യസഭയിലെ കാർഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ടു എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം േലാക്സഭയും ബഹിഷ്കരിച്ചിരുന്നു.
പുതിയ െതാഴിൽ കോഡുകൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു. കോഡുകൾ പാസാകുന്നതോടെ സമരങ്ങൾ നിയന്ത്രിക്കുന്നതിനും 300 പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽനിന്ന് തൊഴിലുടമക്ക് ഇഷ്ടാനുസരണം തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളികളെ നിയമിക്കാനും കൂടുതൽ സ്വാതന്ത്ര്യം നൽകുകയും െചയ്യും.

