മുൻ കൊൽക്കത്ത െപാലീസ് കമീഷണർ രാജീവ് കുമാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ്
text_fieldsന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് മുൻ കമീഷണർ രാജീവ് കുമാ റിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.െഎയുടെ സമൻസ്. കൊൽക്കത്തയ ിെല സി.ബി.െഎ ആസ്ഥാനത്ത് എത്താനാണ് നിർദേശം. രാജ്യം വിടാതിരിക്കാൻ സി.ബി.ഐ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. 2500 കോടിയുടെ തട്ടിപ്പുകേസ് സി.ബി.ഐ ഏറ്റെടുക്കുംമുമ്പ് അന്വേഷണം നടത്തിയത് രാജീവ് കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
