മുൻ എം.പിക്കായി യു.എസിൽ ബന്ധപ്പെടുക -തന്നെ കാണാനില്ലെന്ന കോൺഗ്രസ് പോസ്റ്ററിന് മറുപടിയുമായി സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: തന്നെ കാണാനില്ലെന്ന കോൺഗ്രസിന്‍റെ പരിഹാസ പോസ്റ്ററിന് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. യു.എസിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട്, മുൻ എം.പിക്കായി യു.എസിൽ ബന്ധപ്പെടുക എന്നാണ് സ്മൃതി ട്വിറ്ററിൽ കുറിച്ചത്.
हे दिव्य राजनीतिक प्राणी , मैं अभी सिरसिरा गाँव , विधान सभा सलोन , लोक सभा अमेठी से निकली हूँ धूरनपुर की ओर । अगर पूर्व सांसद को ढूँढ रहे हो तो कृपया अमेरिका संपर्क करें । https://t.co/2rEUKLPCK8
— Smriti Z Irani (@smritiirani) May 31, 2023
ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള മൗനത്തെ വിമർശിച്ചാണ് സ്മൃതി ഇറാനിയെ കാണാനില്ല എന്ന പേരിൽ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റർ പ്രചരിപ്പിച്ചത്. ഇതിനുള്ള മറുപടിയാണ് ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നത്.
'बेटी बचाओ' pic.twitter.com/98aNIkpyOV
— Congress (@INCIndia) May 31, 2023
അതേസമയം, യു.എസ് സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ദൈവത്തിനേക്കാൾ വിവരമുള്ളവരാണെന്ന് ധരിക്കുന്ന ചിലർ ഇന്ത്യയിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് ഉദാഹരണമാണെന്നുമാണ് രാഹുൽ പറഞ്ഞത്. നിങ്ങൾ മോദിക്കൊപ്പം ദൈവത്തിനരികെ ഇരുന്നാൽ, പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മോദി ദൈവത്തോട് വിശദീകരിക്കുന്നത് കേൾക്കാം. താൻ എന്താണ് സൃഷ്ടിച്ചതെന്ന കാര്യത്തിൽ ദൈവത്തിനുതന്നെ ആശയക്കുഴപ്പമാകും- എന്നാണ് രാഹുൽ പറഞ്ഞത്.
കാലിഫോർണിയയിലെ സാന്റ ക്ലാരയിൽ ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് യു.എസ്.എ നടത്തിയ ‘മൊഹബത് കി ദുകാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുലിന്‍റെ വാക്കുകൾ കേട്ട് സദസ്സിൽ കൂട്ടച്ചിരി ഉയർന്നിരുന്നു. ത്രിദിന സന്ദർശനത്തിനായി രാഹുൽ ചൊവ്വാഴ്ചയാണ് യു.എസിലെത്തിയത്.

