Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചു; അവിഹിതം ആരോപിച്ച്​ പ്രാകൃത ​ശിക്ഷ വിധിച്ചത്​​​ ഭർത്താവിന്‍റെ വീട്ടുകാർ

text_fields
bookmark_border
യുവതിയെ വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം
ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചു; അവിഹിതം ആരോപിച്ച്​ പ്രാകൃത ​ശിക്ഷ വിധിച്ചത്​​​ ഭർത്താവിന്‍റെ വീട്ടുകാർ
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ നിന്ന്​ പ്രാകൃത ​ശിക്ഷയുടേയും അപമാനിക്കലി​േന്‍റയും കഥ പുറത്തുവന്നു. വീഡിയോ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. ആദിവാസി സ്ത്രീ തന്‍റെ ഭർത്താവിന്‍റെ കുടുംബത്തിലെ അംഗത്തെ ചുമലിലേറ്റി നടന്നത്​ മൂന്ന് കിലോമീറ്ററാണ്​. സ്ത്രീകൾ ഉൾപ്പടെ നാട്ടുകർ വടികളുമായി ഇവരുടെ പിന്നാലെ നടക്കുന്നതി​േന്‍റയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്​. നടന്ന്​ തളർന്ന യുവതി വേഗത കുറയ്ക്കുമ്പോൾ വടികൾ കൊണ്ട് അടിക്കുന്നതും കാണാനാകും.


ഗുണ ജില്ലയിലെ സഗായ്, ബാൻസ് ഖേഡി ഗ്രാമങ്ങൾക്കിടയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പരസ്പര സമ്മതത്തോടെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതിയാണ്​ ക്രൂരതക്ക്​ ഇരയായത്​. മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന്​ ആരോപിച്ചായിരുന്നു ഭർതൃ വീട്ടുകാരുടെ ആക്രമണം. ഭർത്താവിന്‍റെ കുടുംബത്തിലെ അംഗങ്ങളും ഗ്രാമത്തിൽ നിന്നുള്ളവരും തന്‍റെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയാണ്​ അപമാനിച്ച​െതന്ന്​ യുവതി നൽകിയ പരാതിയിൽ പറയുന്നു.

നേരത്തേയു​ം മധ്യപ്രദേശിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അക്രമി സംഘത്തിൽപെട്ടവർ തന്നെയാണ്​ വീഡിയോ ചിത്രീകരിച്ച്​ പ്രചരിപ്പിച്ചത്​. ഭർത്താവ് ഉൾപ്പെടെ ഏഴ്​ ഗ്രാമീണർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story