മഅ്ദനി ഇന്ന് മടങ്ങും
text_fieldsശാസ്താംകോട്ട: ജാമ്യവ്യവസ്ഥയിൽ താൽക്കാലിക ഇളവ് ലഭിച്ചതിനെതുടർന്ന് മാതാപിതാക്കളെ സന്ദർശിക്കാനെത്തിയ അബ്ദുന്നാസിർ മഅ്ദനി ബുധനാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. മധ്യാഹ്ന നമസ്കാരത്തിനും പ്രാർഥനക്കും ശേഷം യാത്രതിരിക്കുന്ന അദ്ദേഹം നെടുമ്പാശ്ശേരിയിൽനിന്നാണ് വിമാനം കയറുന്നത്. നാലിനാണ് മഅ്ദനി ജന്മനാട്ടിലെത്തിയത്. ജരാകണമെന്നും നിർദേശമുണ്ട്.
ജമാഅത്ത്, വെൽഫെയർ പാർട്ടി നേതാക്കൾ മഅ്ദനിയെ സന്ദർശിച്ചു
ശാസ്താംകോട്ട: ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി നേതാക്കൾ അൻവാർശ്ശേരിയിലെത്തി അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശാക്കിർ വേളം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, ജില്ലാ സെക്രട്ടറി അനീഷ് യൂസുഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മെഹബൂബ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, ജനറൽ സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, എഫ്.െഎ.ടി.യു ജില്ലാ പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
