മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; പുതുതായി 60 പേർക്ക് രോഗബാധ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ പുതുതായി 60 േപർക്ക് കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എ ണ്ണം 1078 ആയി.
ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 60 കേസുകളിൽ 44 എണ്ണം ബ്രിഹാൻ മുംബൈ േകാർപറേഷൻ പരിധിയിലാണ്. ഒമ്പതെണ്ണം പൂണെ മുനിസിപ്പൽ കോർപറേഷനിലും നാലെണ്ണം നാഗ്പൂരിലും അഹ്മദ് നഗർ, അകോല, ബുൽധാന എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് റിപ്പോർട്ട് ചെയ്തത്.
രണ്ടു ദിവസത്തിനുള്ളിലാണ് 773 പേർക്ക് ഇവിടെ രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്തു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇതുവരെ 690 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു.
