Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

text_fields
bookmark_border
മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥ കാരണം സിലിഗുരിക്ക് സമീപത്തെ സെവോകെ ആർമി എയർ ബേസിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അടിയന്തര ലാൻഡിങ്.

ജൽപായ്ഗുരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ​ങ്കെടുത്ത ശേഷം ബഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബൈകുന്ദാപുർ വനമേഖലക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. വനമേഖലയിൽ കനത്ത മഴയായതിനാൽ മുന്നോട്ടു പോകാനാകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. തുടർന്ന് മമത ബഗ്‌ദോഗ്രയിലേക്ക് റോഡ് മാർഗം പുറപ്പെട്ടു. അവിടെനിന്ന് വിമാനത്തിൽ കൊൽക്കത്തയിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mamata Banerjee's Helicopter Makes Emergency Landing
Next Story