Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിർത്തിയില്ല, പുറകിലിരുന്ന ബൈക്ക് യാത്രികൻ ക്രോസ്ബാറിൽ തലയിടിച്ചു മരിച്ചു -വിഡിയോ
text_fieldsbookmark_border
ഹൈദരാബാദ്: തെലങ്കാനയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിർത്താതെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ച യാത്രികരിൽ ഒരാൾ ക്രോസ്ബാറിൽ തലയിടിച്ച് വീണ് മരിച്ചു. തെലങ്കാനയിലെ ജന്നാരം മണ്ഡൽ ജില്ലയിലെ തലപൂരിലാണ് സംഭവം.
അമിതവേഗതയിൽ വരുന്ന ബൈക്ക് കണ്ട് പൊലീസ് ഓഫീസർ കൈവീശി മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ ചെവികൊണ്ടില്ല. പോസ്റ്റിനടുത്ത് എത്തിയപ്പോൾ ബൈക്ക് ഓടിച്ചയാൾ പെട്ടെന്ന് തലകുനിച്ചെങ്കിലും പുറകിലിരിക്കുന്നയാൾക്ക് അതിന് കഴിഞ്ഞില്ല.
പോസ്റ്റിലിടിച്ച് വീണ ഇയാൾ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാൾ വാഹനം നിർത്താതെ പോകുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Next Story

