Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ കലാപകാരികളെ വെടിവെക്കാൻ ഉത്തരവ്

text_fields
bookmark_border
മണിപ്പൂരിൽ കലാപകാരികളെ വെടിവെക്കാൻ ഉത്തരവ്
cancel

ഇംഫാൽ: മണിപ്പൂരിൽ കലാപകാരികളെ വെടിവെക്കാൻ ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ നിർദേശം അനുസരിച്ചാണ് ഗവർണറുടെ ഉത്തരവ്. ഗുരുതരമായ സാഹചര്യങ്ങളിൽ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്.

ജില്ലാ മജിസ്ട്രേറ്റുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ​സ്​പെഷ്യൽഎക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവർക്കാണ് നിർദേശം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാതെ അക്രമം തുടരുന്ന സാഹചര്യത്തിൽ വെടിവെക്കാനാണ് ഉത്തരവ്.

മണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീക്കത്തിൽ വൻ സംഘർഷം. പട്ടിക വർഗ പദവി നൽകുന്നത് സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതി​ഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി ഇംഫാൽ, ചുരാചന്ദ്പുർ, കാങ്പോക്പി മേഖലകളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് ​ സേവനങ്ങൾ നിരോധിച്ചു.

മണിപ്പൂരിൽ സംഘർഷം നടന്ന മേഖകളിൽ സൈന്യം ഇന്ന് റൂട്ട്മാർച്ച് നടത്തി. ​സംഘർഷം നിയന്ത്രിക്കാനായി നിയോഗിച്ച സൈന്യവും അസം റൈഫിൾസുമാണ് ഫ്ലാഗ് മാർച്ച് നടത്തിയത്.

സംഘർഷം രൂക്ഷമായതിനെ തുടർന്ന് അഭയാർഥികളായ 4000 ഓളം പേർക്ക് സൈനിക ക്യാമ്പുകളിൽ താവളമൊരുക്കിയിരിക്കുകയാണ്.ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി വേണമെന്ന് ആവശ്യത്തിനെതിരെയാണ് ആദിവാസി വിഭാഗം പ്രതിഷേധിച്ചത്. മെയ്തേയി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഓ​ൾ ട്രൈ​ബ​ൽ സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ (എ.​ടി.​എ​സ്‌.​യു.​എം) കഴിഞ്ഞ ദിവസം കൂ​റ്റ​ൻ ​പ്ര​തി​ഷേ​ധ​റാ​ലി നടത്തിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Manipur violence: Governor's nod to shoot-at-sight order in state
Next Story