Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.ഐ കസ്റ്റഡി അവസാനിക്കുന്നു; സിസോദിയ ജാമ്യഹരജി നൽകി

text_fields
bookmark_border
Manish Sisodia
cancel

ന്യൂഡൽഹി: സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ ജാമ്യഹരജി നൽകി. മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ സിസോദിയയെ നാളെ ഉച്ചക്ക് രണ്ടിനാണ് ​സി.ബി.ഐ കോടതിയിൽ ഹാജരാക്കുക.

തന്നെ ഇതിൽ കൂടുതൽ സി.ബി.ഐയുടെ കസ്റ്റഡിയിൽ വെക്കരുതെന്നും സിസോദിയ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

കേസിൽ തന്നെ അറസ്റ്റ് ചെയ്തതിന് എതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിപ്പിച്ചിരുന്നു. എന്നാൽ ഡൽഹി ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. തുടർന്ന് ഹരജി പിൻവലിച്ച സിസോദിയ താൻ വിചാരണ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Manish Sisodia applies for bail a day before CBI custody ends
Next Story