പോളിങ്ങിനിടെ രണ്ടിടത്ത് മാവോവാദി ആക്രമണം
text_fieldsമുംബൈ: തെരഞ്ഞെടുപ്പിനിടെ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ രണ്ടിടത്ത് മാവോവാദി ആക്രമണം. ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11.30ന് വോട്ടെടുപ്പ് നടക്കുന്നതിനിടെ വഗെസരിയിലെ ബൂത്തിന് അടുത്താണ് ആദ്യ സ്ഫോടനം നടന്നത്. ആളപായമോ പരിേക്കാ ഇല്ല. അൽപസമയം വൊട്ടെടുപ്പ് നിറുത്തിവെച്ചെങ്കിലും പിന്നീട് തുടർന്നു.
പോളിങ് കഴിഞ്ഞശേഷം ഉദ്യോഗസ്ഥരുമായി മടങ്ങുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനുനേരെ എടപ്പള്ളിയിൽ വെച്ചാണ് രണ്ടാമത്തെ ആക്രമണം. സ്ഫോടനശേഷം വെടിവെപ്പും നടന്നു. പരിക്കേറ്റ ജവന്മാരെ നാഗ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച എടപ്പള്ളിയിൽ മവോവാദികൾക്കായുള്ള തിരച്ചിലിനിടെ സ്ഫോടന മുണ്ടായി സി.ആർ.പി.എഫ് ജവാന് പരിക്കേറ്റിരുന്നു.
