ഛത്തിസ്ഗഢിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു
text_fieldsറായ്പൂർ: ഛത്തിസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു. കൊക്രജോർ പൊലീസ് ക്യാമ്പിനടുത്ത് സുരക്ഷസേനയെ ആക്രമിക്കാൻ മാവോവാദികൾ പതിയിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഡിസ്ട്രിക്റ്റ് റിസർവ് ഗ്രൂപ് തിരച്ചിൽ നടത്തിയത്.
മാവോവാദികൾ സുരക്ഷസേനക്കെതിരെ വെടിയുതിർത്തപ്പോൾ സേന തിരിച്ചടിച്ചു. അരമണിക്കൂർ നേരത്തെ ഏറ്റുമുട്ടലിനൊടുവിൽ മാവോവാദികൾ ഒാടിരക്ഷപ്പെട്ടു. പിന്നീട് സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് 20നും 25നും ഇടയിൽ പ്രായമുള്ള രണ്ട് മൃതദേഹം കണ്ടെടുത്തത്. തോക്കുകളും വയർലെസ് സെറ്റുകളും കണ്ടെടുത്തു. കൂടാതെ സ്ഫോടകവസ്തുക്കൾ റോഡിൽ കുഴിച്ചിട്ടതായും കണ്ടെത്തി.
.
