ഝാർഖണ്ഡിൽ മാവോവാദികൾ റെയിൽപാളം തകർത്തു
text_fieldsമേദിനിനഗർ: ഝാർഖണ്ഡിൽ മാവോവാദികൾ റെയിൽപാളം തകർത്തു. മധ്യകിഴക്കൻ റെയിൽവേക്ക് കീഴിലെ സോനുവ- ലോട്പാഹർ സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സ്ഫോടനമെന്ന് പൊലീസ് പറഞ്ഞു. ലാതേഹാർ ജില്ലയിൽ ചക്രധർപുർ ഡിവിഷന് കീഴിൽ വരുന്നതാണ് സ്ഥലം.
ഇതോടെ ഹൗറ-മുംബൈ, ബർകകാന- ഗർവ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഝാർഖണ്ഡ് പൊലീസ് തലക്ക് ഒരു കോടി വിലയിട്ട മാവോവാദികളുടെ ഉന്നതനേതാവായ കിഷൻ ദായുടെ അറസ്റ്റിനെ തുടർന്ന് ശനിയാഴ്ച രാജ്യവ്യാപക ബന്ദിന് മാവോവാദികൾ ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധത്തിെൻറ ഭാഗമായാണ് റെയിൽപാളം തകർത്തതെന്ന് കരുതുന്നു.

