മോദി സർക്കാറിെൻറ പുതിയ വാക്സിൻ നയം; വൈകി വന്ന ശരിയായ തീരുമാനം -മായാവതി
text_fieldsന്യൂഡൽഹി: വളരെ വൈകിയാണെങ്കിലും മോദി സർക്കാറിെൻറ പുതിയ വാക്സിൻ നയം ശരിയായ തീരുമാനമാണെന്ന് ബി.എസ്.പി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ മായാവതി. ട്വീറ്റിലുടെയാണവർ മോദിസർക്കാറിെൻറ തീരുമാനത്തെ സ്വാഗതം ചെയ്തത്.
ബി.എസ്.പി തുടക്കം മുതലെ വാക്സിൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും മായാവതി പറഞ്ഞു.
കേന്ദ്രസർക്കാറിെൻറ വാക്സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നയം തിരുത്തിയത്. 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്നും. ഇതിനായി കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംേബാധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
അതെ സമയം എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് കൂടി കേന്ദ്രസർക്കാർ ഓർഡർ നൽകി. ആഗസ്റ്റ് മുതൽ ഈ വാക്സിൻ ലഭ്യമാകും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനുമാണ് പുതുതായി വാങ്ങുന്നത്. ആഗസ്റ്റ് മുതൽ വാക്സിൻ ലഭിച്ച് തുടങ്ങും.

