Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജയിൽ കോ​മ്പൗണ്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

text_fields
bookmark_border
മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജയിൽ കോ​മ്പൗണ്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ
cancel

ഗുവാഹത്തി: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. ജില്ലാ ജയിലിലാണ് സംഭവമുണ്ടായത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

ശനിയാഴ്ച യുവതി തെരുവിൽ നിൽക്കുന്നത് കണ്ട ഇരുവരും ചേർന്ന് ഇവരെ ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് വലിച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഹരേശ്വർ കാലിത, ഗജേ​ന്ദ്ര കാലിത എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവർക്കും 45നും 50നും ഇടയിലാണ് പ്രായമെന്നും പൊലീസ് അറിയിച്ചു.

ഇരുവരേയും കൂടുതൽ അന്വേഷണത്തിന് വേണ്ടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടബലാത്സംഗത്തിൽ പരിക്കേറ്റ അതിജീവിത ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒറ്റക്ക് സ്ത്രീ തെരുവിൽ ചുറ്റിത്തിരിയുന്നത് കണ്ട ഇവർ അവരെ ജയിൽവളപ്പിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബലാത്സംഗത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഉടൻ തന്നെ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് ശ്രീഭൂമി എ.സി.പി പ്രണബ്ജ്യോതി കാലിത പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Mentally Challenged Woman Dragged Into Jail Compound By Guards, Gang-Raped In Assam
Next Story