യു.പിയിൽ കാണാതായ അഭിഭാഷകൻ കൊല്ലപ്പെട്ട നിലയിൽ; നാലുപേർ പിടിയിൽ
text_fieldsമുസഫർനഗർ: യു.പിയിൽ കാണാതായ അഭിഭാഷകനെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. സമീർ സാഫി എന്ന അഭിഭാഷകനെ ഒക്ടോബർ 15 മുതൽ കാണാതായിരുന്നു. സിംഗോൽ ആൽവി, അർവാസ്, ദിനേഷ്, റിസ്വാൻ എന്നിവരാണ് പിടിയിലായത്. പക്ഷിത്തീറ്റ വ്യാപാരം നടത്തുന്ന ആൽവി മാസങ്ങൾക്കു മുമ്പ് സമീറിൽനിന്ന് ഒരു കോടി രൂപ കടം വാങ്ങിയിരുന്നുവത്രെ. അത് തിരിച്ചു ചോദിച്ചതിനെ തുടർന്നാണ് കൂട്ടാളികളുമായി ചേർന്ന് കൊലപ്പെടുത്തിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽ കാപർവാൻ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച സമീറിനെ തന്ത്രത്തിൽ കാറിൽ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് െകാന്നേശഷം കാട്ടിൽ കുഴിച്ചിടുകയായിരുന്നു. കാണാതായ ദിവസംതന്നെ സമീറിെൻറ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കൊലയിൽ പ്രതിഷേധിച്ച് അഭിഭാഷകർ തിങ്കളാഴ്ച കോടതി ബഹിഷ്കരിച്ചു.
