Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിനേക്കാൾ ഭീകരമാണ് മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയെന്ന് കോൺഗ്രസ്

text_fields
bookmark_border
കോവിഡ് പ്രതിദിന കേസുകൾ നാല് ലക്ഷത്തോടടുത്തിട്ടും ലോക് ഡൗൺ പ്രഖ്യാപിച്ചില്ലെന്നാണ് പരിഹാസം
Narendra Modi
cancel

ന്യൂഡൽഹി: കോവിഡിനേക്കാൾ ഭീകരമാണ് മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പ്ലാനിങ് ഇല്ലായ്മയുമെന്ന് കോൺഗ്രസ്. പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തോളമെത്തിയിട്ടും ലോക്ഡൗൺ ഏർപ്പെടുത്താതിലും മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പരിഹസിച്ചു.

കഴിഞ്ഞ തവണ പ്രതിദിന കോവിഡ് രോഗികൾ 50,000 എത്തിയപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിദിന കേസുകൾ നാല് ലക്ഷത്തോടടുത്തിട്ടും ലോക് ഡൗൺ പ്രഖ്യാപിച്ചില്ലെന്നാണ് പരിഹാസം. രാജ്യത്ത് ഓക്സിജൻ, റെമിഡിസിവിർ, ബെഡുകൾ, ആരോഗ്യപ്രവർത്തകർ എന്നിവയൊന്നും ലഭ്യമല്ലെന്നും സാവന്ത് കുറ്റപ്പെടുത്തി.

സുപ്രീംകോടതി കുറ്റപ്പെടുത്തിയിട്ടുപോലും മോദിജി നിശബ്ദത തുടരുകയാണ്. ഇപ്പോൾ മോദിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായ തെരഞ്ഞെടുപ്പുകളും കഴിഞ്ഞിരിക്കുന്നു.- സാവന്ത് പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് 3,68,147 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് ലക്ഷത്തിൽ കൂടുതൽ കോവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന പന്ത്രണ്ടാമത്തെ ദിവസമാണ് ഇന്ന്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Modi govt's lack of planning more deadly than corona- congress
Next Story