നിഷേധാത്മകത കൈയൊഴിയണമെന്ന് മാധ്യമങ്ങളോട് മോദി
text_fieldsന്യൂഡൽഹി: മാധ്യമങ്ങൾ നിഷേധാത്മകത കൈയൊഴിഞ്ഞ് രാജ്യത്തിന് ദിശാബോധം നൽകുന്ന മാതൃകസംഭവങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് രാജ്യത്തെ മാധ്യമങ്ങൾ ഇത്രത്തോളം നിഷേധാത്മകമാകുന്നതെന്ന് ഏതാനും വർഷം മുമ്പ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ചോദിച്ചിരുന്നു: ‘‘ഇൗ രാജ്യത്തിെൻറ നേട്ടങ്ങളും കഴിവുകളും നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നു. വിജയത്തിെൻറ നിരവധി കഥകൾ പറയാനുണ്ട് നമുക്ക്. എന്നിട്ടും അതൊന്നും അംഗീകരിക്കാൻ തയാറാകുന്നില്ല. എന്തുകൊണ്ടാണിങ്ങെന?’’ -ഇൗ വാക്കുകൾ കലാമിേൻറതാണെന്നും തേൻറതല്ലെന്നും മോദി പറഞ്ഞു. സമൂല മാറ്റത്തിനായി എന്തുചെയ്യാൻ കഴിയുമെന്ന് സെമിനാറുകളിലും വാർത്താമുറികളിലും മാധ്യമങ്ങൾ ചർച്ചചെയ്യണം. ദൃഢനിശ്ചയത്തോടെ മറ്റുള്ളവർക്ക് പ്രചോദനമേകാൻ മാധ്യമങ്ങൾ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു
