ഡൽഹിയിൽ മോദി- വാൻസ് കൂടിക്കാഴ്ച
text_fieldsയുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഭാര്യ ഉഷക്കും മക്കൾക്കുമൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ പകരച്ചുങ്ക നടപടികൾക്കുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരരംഗത്ത് പുതിയ കരാറിന് ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
ചർച്ചക്കുപിന്നാലെ വാൻസിനും ഇന്ത്യയിൽ വേരുള്ള അദ്ദേഹത്തിന്റെ ഭാര്യ ഉഷ ചിലുകുരിക്കും യു.എസ് പ്രതിനിധി സംഘത്തിനുമായി പ്രധാനമന്ത്രി വിരുന്നൊരുക്കി. തിങ്കളാഴ്ച കാലത്താണ് വാൻസ് ഇന്ത്യയിലെത്തിയത്. നാലു ദിവസം അദ്ദേഹം ഇവിടെയുണ്ടാകും. വാൻസും കുടുംബവും ആഗ്രയും ജയ്പപൂരും സന്ദർശിക്കും. വാൻസ്-ഉഷ ദമ്പതികളുടെ മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവരും ഒപ്പമുണ്ട്.

