മോദിയുടെ മൂന്നുവർഷത്തെ വിമാനയാത്ര ചെലവ് 255 കോടി
text_fieldsന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യ സന്ദർശനങ്ങൾക്കായി വിമാനം ചാർട്ടർ ചെയ്ത വകയിൽ ചെലവഴിച്ചത് 255 കോടി രൂപ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചതാണിക്കാര്യം.
2016- 17 വർഷം 76.27 കോടി, 2017- 18ൽ 99.32 കോടി എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ ചെലവ്. 2018- 19 കാലയളവിൽ 79.91 കോടി ചെലവഴിച്ചെങ്കിലും അതിെൻറ ബിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുരളീധരൻ അറിയിച്ചു.
ആഭ്യന്തര വിമാനയാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകൾക്ക് വ്യോമസേനയുടെ വിമാനങ്ങളും കോപ്ടറുകളും സൗജന്യമായി വിട്ടുനൽകുമെന്നതാണ് നിയമമെന്നും മന്ത്രി പറഞ്ഞു.
