മോദിയുടേത് സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രം- രാകേശ് ടികായത്
text_fieldsന്യൂഡൽഹി: പൊതുജനത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് ബുധനാഴ്ച പഞ്ചാബിൽ കണ്ടതെന്ന് കർഷകനേതാവ് രാകേശ് ടികായത്. ജീവനോടെ തിരിച്ചുവന്നു എന്ന് പ്രധാനമന്ത്രിയിൽനിന്നും ബുധനാഴ്ച മുതൽ കേൾക്കുന്നു. ജനശ്രദ്ധയാകര്ഷിക്കുവാനുള്ള വില കുറഞ്ഞ തന്ത്രമാണിത് -ടികായത് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം സുരക്ഷാവീഴ്ച എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായതിനാല് അദ്ദേഹം അവിടെ പോയില്ലെന്നാണ്. രണ്ടു പേരും അവരവരുടെ ഭാഗം ന്യായീകരിക്കുകയാണെന്നും വ്യക്തമാക്കി.

