എ.ടി.എം കവർച്ച ശ്രമം നടത്തിയ പ്രതിയെ കണ്ടപ്പോൾ ഞെട്ടി പൊലീസ്
text_fieldsന്യൂഡൽഹി: എ.ടി.എം കവർച്ച ശ്രമം അന്വേഷിക്കുന്ന പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയെ തിരയുേമ്പാൾ പ്രതീക്ഷിച്ചത് ഒരു ലക്ഷണമൊത്ത തസ്കര വീരനെയാണ്. പേക്ഷ, കവർച്ചക്കാരെൻറ ദൃശ്യങ്ങൾ കണ്ടപ്പോൾ െഞട്ടിയത് പൊലീസാണ്. ഒരു വികൃതിക്കുരങ്ങനാണ് എടി.എം തകർക്കാൻ ശ്രമിച്ച പ്രതി. ഇനിയിപ്പോൾ പ്രതിയെ തിരഞ്ഞ് എവിടെ പോകുമെന്ന ആധിയിലാണ് ഡൽഹി പൊലീസ്.
ഡൽഹി സൗത്ത് അവന്യുവിലെ എസ്.ബി.ഐ എ.ടി.എമ്മിലാണ് സംഭവം. എ.ടി.എം മുറിയിൽ കടന്ന കുരങ്ങൻ മെഷീൻ വലിച്ച് തുറക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മെഷീനിെൻറ മുൻഭാഗം തുറക്കാൻ കുരങ്ങന് സാധിച്ചു. ശേഷം, ശ്രമം ഉപേക്ഷിച്ച് പുറത്ത് പോവുകയായിരുന്നു. മെയ് ആറിന് പകർത്തിയ ദൃശ്യമാണിത്.
കുരങ്ങെൻറ എ.ടി.എം കവർച്ച ശ്രമം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. എ.എൻ.ഐ വാർത്താ ഏജൻസി ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ കണ്ടവരുടെ എണ്ണം അരലക്ഷമാകാൻ ഏറെയൊന്നും സമയമെടുത്തില്ല. രസികൻ കമൻറുകൾ ചേർത്ത് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നവരുടെ എണ്ണവും ഏറെയാണ്.
#WATCH A monkey damages an ATM of State Bank of India in South Avenue area of Delhi. (Video source: Delhi Police) pic.twitter.com/pZunh3h7Sy
— ANI (@ANI) May 6, 2020
