Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു രാജ്യം ഒരു പാർട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത് -ഉദ്ധവ് താക്കറെ

text_fields
bookmark_border
ഒരു രാജ്യം ഒരു പാർട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത് -ഉദ്ധവ് താക്കറെ
cancel

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല. കോവഡ് കാല​ത്ത് കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് മഹാരാഷ്ട്ര തന്റെ വാക്കുകൾ കേട്ടത്.

മാസങ്ങൾക്കുള്ളിൽ ഇത്രയും സീറ്റുകളിൽ വിജയിക്കാൻ അവർക്ക് എങ്ങനെ സാധിച്ചു. ജനങ്ങൾ എന്നെയാണ് കേട്ടത്. മോദിയേയും അമിത് ഷായേയും അവർ കേട്ടില്ല. അവരെ കേൾക്കാതെ എങ്ങനെ അവർക്ക് വോട്ട് ചെയ്യും.

മഹാവികാസ് അഘാഡിയുടെ റാലികൾക്കാണ് കൂടുതൽ ജനങ്ങൾ എത്തുന്നത്. ആരാണ് യഥാർഥ ശിവസേനയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ കുറേ വർഷമായി തങ്ങൾക്ക് ചിഹ്നമില്ലെന്നും ഉദ്ധവ് താക്കെറെ കുറ്റപ്പെടുത്തി.

വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ഒരു രാജ്യം ഒരു പാർട്ടിയെന്ന് മുദ്രവാക്യംമുഴക്കിയിരുന്നു. അതേപാതയിലാണ് രാജ്യം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യേ​യും ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യേ​യും ഏ​റെ പി​ന്നി​ലാ​ക്കിയാണ് ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​ക്കും അ​ജി​ത് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​ക്കും വ​ൻ വി​ജ​യം നേടിയത്.

57 സീ​റ്റി​ൽ ഷി​ൻ​ഡെ പ​ക്ഷ​വും 41 സീ​റ്റി​ൽ അ​ജി​ത് പ​ക്ഷ​വും ജ​യി​ച്ചു. ഉ​ദ്ധ​വ് പ​ക്ഷ​ത്തി​ന്​ 20 സീ​റ്റി​ലും പ​വാ​ർ പ​ക്ഷ​ത്തി​ന്​ 10ലു​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. 2022 ജൂ​ണി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്, ശി​വ​സേ​ന​യേ പി​ള​ർ​ത്തി ബി.​ജെ.​പി​ക്ക്​ ഒ​പ്പം പോ​കു​മ്പോ​ൾ ഷി​ൻ​ഡെ​ക്കൊ​പ്പം 40 എം.​എ​ൽ.​എ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട്​ എ​ൻ.​സി.​പി പി​ള​ർ​ത്തി അ​ജി​ത്​ പോ​യ​തും 40 എം.​എ​ൽ.​എ​മാ​രു​മാ​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Moving Towards One Party, One Nation": Uddhav Thackeray On BJP Victory
Next Story