Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിച്ച ശേഷം ധോണി ബി.ജെ.പിയിൽ ചേരുമെന്ന് മുൻ കേന്ദ്രമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയിൽ ചേരുമെന്ന് മുൻ കേന്ദ്രമന്ത്ര ിയും പാർട്ടി നേതാവുമായ സഞ്ജയ് പാസ്വാൻ. വാർത്ത ഏജൻസി ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് പാസ്വാൻ ഇക്കാര്യം പറഞ്ഞത്. വിരമിച്ചതിന് ശേഷം വൈകാതെ ധോണി ടീം മോദിയുടെ ഭാഗമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ധോണിയുടെ പാർട്ടി പ്രവേശനത്തെ കുറിച്ച് ദീർഘമായ ചർച്ചകൾ നടന്നു. ധോണിക്ക് പാർട്ടിയിൽ നൽകേണ്ട പദവിയെ കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ അദ്ദേഹത്തിൻെറ വിരമിക്കലിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരുവെന്നും പാസ്വാൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശസ്ത വ്യക്തകളെ അമിത് ഷാ സന്ദർശിച്ചിരുന്നു. സംബർഗ് സംപ്രധാനൻ എന്ന പേരിലായിരുന്നു പരിപാടി. ഇതിൻെറ ഭാഗമായി അമിത് ഷാ ധോണിയുടെ വീട്ടിലും എത്തിയിരുന്നു.
Next Story
