Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിംവിരുദ്ധ പരാമർശങ്ങൾ; സ്റ്റാൻഡ്അപ്പ് കോമേഡിയൻ വിവേക് സാംതാനിക്കെതിരെ പരാതിയുമായി എം.എസ്.എഫ്
text_fieldsbookmark_border
വിവേക് സാംതാനി
ന്യൂഡൽഹി: സ്റ്റാൻഡ്അപ്പ് കോമേഡിയൻ വിവേക് സാംതാനിക്കെതിരെ കേസെടുക്കാൻ പരാതി നൽകി എം.എസ്.എഫ് ഡൽഹി യൂണിവേഴ്സിറ്റി. ഡൽഹി സർവകലാശാലയിലെ ദയാൽ സിംഗ് കോളജിൽ സംഘടിപ്പിച്ച സോഷ്യൽ ഫെസ്റ്റിൽ സംതാനി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എം.എസ്.എഫ് പരാതി നൽകിയത്.
മുസ്ലിം വിഭാഗത്തിനെതിരെ ചാവേർ, തീവ്രവാദം തുടങ്ങിയ വാക്കുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുള്ള സംതാനിയുടെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരുന്നു. സംതാനിക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോധി കോളനി പൊലീസ് സ്റ്റേഷനിലാണ് എം.എസ്.എഫ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
Next Story

