Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാരദ കേസ്;​ ജഡ്​ജിമാർക്കിടയിൽ ഭിന്നത

text_fields
bookmark_border
തൃണമൂൽ നേതാക്കൾ വീട്ടുതടങ്കലിലേക്ക്​
നാരദ കേസ്;​ ജഡ്​ജിമാർക്കിടയിൽ ഭിന്നത
cancel

ന്യൂഡൽഹി: നാരദ ഒളികാമറ കേസ്​ പരിഗണിക്കുന്ന ജഡ്​ജിമാർക്കിടയിൽ ഭിന്നത. സി.ബി.ഐ അറസ്​റ്റ്​ ചെയ്​ത നാല്​ തൃണമൂൽ കോൺഗ്രസ്​ നേതാക്കൾക്ക്​ ജാമ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയെ തുടർന്ന്​ കേസ്​ വിപുല ബെഞ്ചിന്​ വിട്ടു. അതുവരേക്കും അവരെ വീട്ടുതടങ്കലിൽ വെക്കാൻ കൊൽക്കത്ത ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടു.

അറസ്​റ്റിലായവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട്​ തൃണമൂൽ മന്ത്രിമാർക്ക്​ ഔദ്യോഗിക ഫയലുകൾ കാണാനും വിഡിയോ കോൺഫറൻസിലൂടെ ഉ​േദ്യാഗസ്​ഥരുമായി കൂടിയാലോചനകൾ നടത്താനും ഹൈകോടതി അനുമതി നൽകി. ഈ ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്​തു.

നാല്​ നേതാക്കൾക്കും ജാമ്യം അനുവദിച്ച്​ ജസ്​റ്റിസ്​ അരിജിത്​ ബാനർജി ഉത്തരവിട്ടതിന്​ ശേഷമാണ്​ ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ രാജേഷ്​ ബിണ്ടൽ അവരെ വീട്ടുതടങ്കലിലാക്കി ഉത്തരവിട്ടത്​. തുടർന്ന്​ ഇരുവരും ജാമ്യാപേക്ഷ വിപുല ബെഞ്ചിന്​ വിട്ടു. കേസ്​ കേൾക്കുന്നതുവരെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യവും ഹൈകോടതി അംഗീകരിച്ചില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Narada bribery case
Next Story