ജോബൈഡന് ആശംസയർപ്പിച്ച് മോദിയും; പരിഹസിച്ച് ട്രോളൻമാർ
text_fieldsഅമേരിക്കൻ പ്രസിഡന്റിന് ആശംസകളർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 46ാമത് പ്രസിഡൻറായി ജോ ബൈഡൻ ചുമതലയേറ്റയുടനെ ആശംസകളർപ്പിച്ച് മോദി ട്വീറ്റ് ചെയ്തു. തന്ത്രപരമായ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ കൂടെ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ഉയരത്തിലെത്തിക്കാൻ പ്രസിഡന്റ് ജോബൈഡന്റെ കൂടെയുണ്ടാകുമെന്നും മോദി പറഞ്ഞു.
അതേസമയം, മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം നിറഞ്ഞു. ട്രംപിന് വിജയം ആശംസിച്ച മോദി ഇപ്പോൾ അദ്ദേഹത്തെ കയ്യൊഴിഞ്ഞ് ബൈഡനെ കൂട്ടുപിടിക്കുന്നതിനെ പരിഹസിച്ചാണ് ട്രോളുകളിലധികവും. ട്രംപും മോദിയും ഒരുമിച്ചുള്ള ചിത്രങ്ങളും പലരും പങ്കുവെച്ചു. മോദിയും പുതിയ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ അഗാധ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പ്രചാരണങ്ങളായിരിക്കും ഇനിയുണ്ടാകുക എന്ന് സൂചിപ്പിക്കുന്ന ട്രോളുകളും നിമിഷങ്ങൾക്കകമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Latest Video:

