ദാവൂദ് ഇബ്രാഹിമിനും ചോട്ടാ ഷക്കീലിനും കുറ്റപത്രം
text_fieldsന്യൂഡൽഹി: അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിനും ചോട്ടാ ഷക്കീലിനും മൂന്ന് കൂട്ടാളികൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി മുംബൈ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകി.
മുംബൈ സ്വദേശികളായ ആരിഫ് അബൂബക്കർ ശൈഖ്, ഷബീർ അബൂബക്കർ ശൈഖ്, മുഹമ്മദ് സലീം ഖുറൈഷി എന്നിവരാണ് മറ്റു പ്രതികൾ. ഡി കമ്പനിയുടെ പേരിൽ രാജ്യത്ത് ഒട്ടനവധി വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയതിനാണ് കേസെടുത്തതും തുടർനടപടികൾക്കുശേഷം കുറ്റപത്രം നൽകിയതും. ഫെബ്രുവരി മൂന്നിന് മുംബൈയിൽ എടുത്ത കേസ് പ്രകാരമാണ് നടപടിയെന്ന് എൻ.ഐ.എ വക്താവ് പറഞ്ഞു. ഇവർ ഡി കമ്പനി അംഗങ്ങളും തീവ്രവാദ പ്രവർത്തനങ്ങളിലും നിരവധി ക്രിമിനൽ കേസുകളിലും പങ്കാളികളാണെന്ന് വക്താവ് കൂട്ടിച്ചേർത്തു.

